komukkuttikkakka memorial get together
അരനൂറ്റാണ്ടു മുന്‍പു നിലച്ചുപോയ ഓത്തുപള്ളിക്കൂടത്തിന്റെ ഓര്‍മയില്‍ ആ ഏകാധ്യാപക വിദ്യാലയത്തില്‍ വിജ്ഞാനം നുകര്‍ന്നവര്‍ ഒത്തുകൂടി. ചേന്ദമംഗലൂരില്‍ ഒരു തലമുറയ്ക്കു മുഴുവന്‍ അക്ഷരവെളിച്ചം നല്‍കിയ കോമുക്കുട്ടിക്കാക്കയുടെ വിദ്യാര്‍ഥികളാണ് ഒത്തുചേരലില്‍ ഓര്‍മകള്‍ അയവിറക്കിയത്.